കല്ലമ്പലം: മരം മുറിക്കുന്നതിനിടെ പരിക്കേറ്റയാളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.തേക്കുമരത്തിന് മുകളിൽ കയറി ശിഖരങ്ങൾ മുറിക്കുന്നതിനിടെ ശിഖരം ദേഹത്ത് വീണ് ഞെക്കാട് സ്വദേശി ഷിജുകുമാറിനാണ് (40) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വടശേരിക്കോണം ഞെക്കാട് മേലേവിള സ്നേഹ ഹൗസിൽ പ്രഭാസിന്റെ ഉടമസ്ഥതയിലുള്ള തേക്കാണ് മുറിച്ചത്. ശിഖരം ശരീരത്തേക്ക് വീണ് അനങ്ങാൻ കഴിയാതിരുന്ന ഇയാളെ കയറിൽ കെട്ടിയ നെറ്റിൽ ഫയർഫോഴ്സ് താഴെയിറക്കുകയായിരുന്നു. ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.