മലയിൻകീഴ്: കോട്ടൺഹിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ വിളപ്പിൽശാല പടവൻകോട് ആസിഫ് മൻസിലിൽ മാഹിന്റെ മകൾ ഹസീനയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു സൈക്കിൾ. എന്നാൽ വയനാട്ടിലെ ജനങ്ങളുടെ ദുരിതമറിഞ്ഞപ്പോൾ ഹസീന സ്വന്തം ആഗ്രഹം അവർക്കായി മാറ്റിവച്ചു. സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിവച്ചിരുന്ന കുടുക്ക പൊട്ടിച്ച് കിട്ടിയ 2,400 രൂപയ്ക്ക് സഹപാഠികളുമായി ചേർന്ന് അവശ്യസാധനങ്ങൾ വാങ്ങി ബോക്സിലാക്കി ജില്ല കളക്ടർക്ക് കൈമാറാൻ ക്ലാസ് ടീച്ചറെ ഏല്പിച്ചു. കൃപ ചാരിറ്റി വനിത കൺവീനറാണ് ഹസീന. കൃപ ചാരിറ്റിക്ക് ലഭിക്കുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.