photo

ചിറയിൻകീഴ്: ഓവർബ്രിഡ്ജ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്,പി.ഡബ്ലിയു.ഡി ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ബി.ജോഷി ബാസു ഉദ്ഘാടനം ചെയ്തു.കേരളത്തിലെ മന്ത്രിമാരോ എം.എൽ.എമാരോ നിയമസഭയിൽ വ്യാപാരികളുടെ വിഷയങ്ങൾക്കുവേണ്ടി ഒരു വാക്കുപോലും മിണ്ടാറില്ലെന്ന് മുഖ്യപ്രഭാഷണത്തിൽ ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അനിൽ ചാമ്പ്യൻസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ,ജില്ലാ ട്രഷറർ എം.എ.ഷിറാസ് ഖാൻ,സ്വാമിജി ഹോസ്പിറ്റൽ എം.ഡി ഡോ.ബി.സീരപാണി,ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് റാഫി,എസ്.കമറുദ്ദീൻ,പുഷ്പരാജൻ, സംസ്ഥാന എക്സിക്യുട്ടിവ് അംഗം എ.കെ.സുലൈമാൻ, സംസ്ഥാന കൗൺസിൽ അംഗം എ.ആർ.ഷാജു,ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ചന്ദ്രബാബു,കെ.ശൈവ പ്രസാദ്,സജികുമാർ,ജി.രവി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നൗഷാദ് ലാൽ സ്വാഗതവും യൂണിറ്റ് ട്രഷറർ മനേഷ് നന്ദിയും പറഞ്ഞു. വ്യാപാര ഭവനിൽ പുതുതായി തിരഞ്ഞെടുത്ത ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകിയ ശേഷമാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.