a

കടയ്ക്കാവൂർ: എസ്.ശശാങ്കന്റെ എട്ടാം ചരമവാർഷികം സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.കായിക്കരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ചേർന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി അഡ്വ.വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്.ശശാങ്കൻ അനുസ്മരണ പ്രഭാഷണം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു നർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.സുഭാഷ്,അഡ്വ.ഷൈലജാബീഗം,ഏരിയ സെക്രട്ടറി.അഡ്വ.എസ്.ലെനിൻ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,സി.പയസ്,എം.മുരളി,ആർ.ജെറാൾഡ്,എസ്.പ്രവീണ ചന്ദ്ര,ബി.എൻ.സൈജുരാജ് എന്നിവർ സംസാരിച്ചു.