p

തിരുവനന്തപുരം: സംസ്ഥാനത്ത് ആധാരം രജിസ്ട്രേഷനുള്ള സമ്പൂർണ്ണ ഇ -സ്റ്റാമ്പിംഗ് സംവിധാനം പൂർത്തിയായി. 14 സബ് രജിസ്ട്രാർ ഓഫീസുകളിൽ പരീക്ഷണം വിജയിച്ചതോടെ ബാക്കി 301 സബ് രജിസ്ട്രാർ ഓഫീസുകളെയും ഇ സ്റ്റാമ്പിംഗിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ഇന്നലെ പൂർത്തിയാക്കി. വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ തിരക്ക് കഴിഞ്ഞാൽ സംസ്ഥാനതല ഉദ്ഘാടനം തീരുമാനിക്കും.

നേരത്തെ ഒരു ലക്ഷത്തിന് മുകളിലുള്ള ആധാരങ്ങൾ ഈ സംവിധാനത്തിലാക്കിയിരുന്നു. ഇനി എല്ലാ തുകയുടെയും ആധാര രജിസ്ട്രേഷൻ ഇ സ്റ്റാമ്പിംഗിലാവും. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ് സാങ്കേതിക സൗകര്യമൊരുക്കിയത്. മുദ്രപ്പത്രങ്ങൾ ഒഴിവാകുമെന്നതാണ് പ്രധാന നേട്ടം. അംഗീകൃത വെണ്ടർമാർ മുഖേനയാവും ഇ സ്റ്റാമ്പിംഗ്. എന്നാൽ ട്രഷറി ഡയറക്ടറേറ്റ് നിശ്ചയിച്ചിട്ടുള്ള കമ്മീഷൻ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വെണ്ടർമാർ. അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. 500 രൂപ വരെയുള്ള ഇ സ്റ്റാമ്പിന് പ്രിന്റിംഗ് ചാർജ് ഈടാക്കരുതെന്ന നിബന്ധനയും അവർ അംഗീകരിച്ചിട്ടില്ല.

രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിൽ പേൾ (PEARL) പ്രവേശിച്ച് ആധാരവിവരങ്ങളും രജിസ്ട്രേഷന് വേണ്ട വിശദാംശങ്ങളും നൽകുക. വസ്തുവിന്റെ ന്യായവിലയ്ക്ക് അനുസൃതമായ ഇ-സ്റ്റാമ്പിംഗ് തുകയ്ക്കുള്ള പേ സ്ളിപ്പ് കിട്ടും. ഈ സ്ളിപ്പ് വെണ്ടർക്ക് കൈമാറുമ്പോൾ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ കളർ ഇ-സ്റ്റാമ്പ് പ്രിന്റ് ഔട്ട് എടുക്കാം. 100 ജി.എസ്.എമ്മിൽ കുറയാത്ത പേപ്പറിലാണ് പ്രിന്റൗട്ട് കിട്ടുക. എത്രവലിയ തുകയ്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും ഒറ്റ

ഷീറ്റിലായിരിക്കും. വിശദാംശങ്ങളുണ്ടെങ്കിൽ അഡിഷണൽ ഷീറ്റിൽ ചേർക്കും. സ്റ്റാമ്പ് ഡ്യൂട്ടി തുക വെണ്ടർമാർക്ക് കൈമാറിയാൽ മതി.

തർക്കം കമ്മീഷനിൽ
1000 രൂപ വരെ മുഖവിലയുള്ള മുദ്രപ്പത്രത്തിന് 4.5 ശതമാനമാണ് വെണ്ടർ കമ്മിഷനായി നിശ്ചയിച്ചിട്ടുള്ളത്.10,000 വരെ 2.5 ശതമാനവും ഒരു ലക്ഷം വരെ രണ്ട് ശതമാനവും. ഇ സ്റ്റാമ്പിംഗിലേക്ക് വരുമ്പോൾ 100 ജി.എസ്.എമ്മിൽ കുറയാത്ത പേപ്പറിൽ കളർ പ്രിന്റായി വേണം പത്രം എടുക്കേണ്ടത്. ഇത് സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നാണ് വെണ്ടർമാരുടെ നിലപാട്.

പ്രിന്റിംഗ് നിരക്ക്

(ശുപാർശ ചെയ്ത സ്ലാബും ഡിസ്‌കൗണ്ടും)

*500 രൂപ വരെ ..............സൗജന്യം

*501 -1000............................6 രൂപ

*1001 -100000....................10 രൂപ

ശ​ബ​രി​പാ​ത​:​ ​യോ​ഗം
വി​ളി​ക്കു​മെ​ന്ന് ​കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ങ്ക​മാ​ലി​ ​-​എ​രു​മേ​ലി​ ​ശ​ബ​രി​പാ​ത​ ​നി​ർ​മ്മാ​ണം​ ​പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​എം.​പി​മാ​രു​ടെ​യും​ ​യോ​ഗം​ ​വി​ളി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്ണ​വ് ​പ​റ​ഞ്ഞു.​ ​പു​തു​ക്കി​യ​ ​എ​സ്റ്റി​മേ​റ്റി​ന് ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​എം.​പി​മാ​രാ​യ​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ,​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ്,​ ​ഫ്രാ​ൻ​സി​സ് ​ജോ​ർ​ജ്,​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​എ​ന്നി​വ​ർ​ ​നി​വേ​ദ​നം​ ​ന​ൽ​കി​യ​പ്പോ​ഴാ​ണ് ​മ​ന്ത്രി​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.
സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പു​തു​ക്കി​യ​ ​എ​സ്റ്റി​മേ​റ്റ് ​അം​ഗീ​ക​രി​ക്കാ​ത്ത​ത് ​കൊ​ണ്ടാ​ണ് ​പ​ദ്ധ​തി​യി​ൽ​ ​അ​നി​ശ്ചി​ത​ത്വ​മെ​ന്ന് ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ ​ശ​ബ​രി​പാ​ത​യ്ക്കാ​യി​ ​പ​രി​പൂ​ർ​ണ​ ​സ​ഹ​ക​ര​ണം​ ​എം.​പി​മാ​ർ​ ​ഉ​റ​പ്പു​ ​ന​ൽ​കി.