betal

വെമ്പായം: ചിങ്ങം അടുക്കുന്നതോടെ വെറ്റിലയുടെ കഷ്ടക്കാലം മാറുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മംഗള കാര്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ശുഭലക്ഷണങ്ങളിൽ ഒന്നായ വെറ്റിലയ്ക്ക് ഇപ്പോൾ നല്ല വിലയാണ്. എന്നാൽ വെറ്റില ഉത്പാദനം കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണി വിലയിൽ സ്ഥിരതയോ ഇല്ലാത്തതിനാൽ തങ്ങൾക്കെന്നും നഷ്ടക്കച്ചവടമാണെന്നാണ് വെറ്റിലക്കർഷർ പറയുന്നത്. തുടർന്ന് മറ്റു കൃഷികളെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുകയാണ് ഇവർ. കർഷകർ ചന്തയിലെത്തിക്കുന്ന വെറ്റില, മൊത്തക്കച്ചവടക്കാരാണ് വാങ്ങുന്നത്.ഇവർ മറ്റു വിപണികളിലേക്ക് എത്തിക്കും.

കിളിമാനൂർ,കല്ലറ,വെഞ്ഞാറമൂട്,വാമനപുരം,നെടുമങ്ങാട് എന്നിവിടങ്ങളിലെ ചന്തകളിലാണ് പ്രധാനമായും വെറ്റില വ്യാപാരം നടക്കുന്നത്.ആഴ്ചയിൽ ഒരിക്കലാണ് വെറ്റില വിളവെടുപ്പ്. ആഴ്ചതോറും വരുമാനം കിട്ടുന്ന കൃഷിയായതിനാൽ ധാരാളം പേർ ഉപജീവന മാർഗമായി ഇതിനെ കണ്ട് രംഗത്ത് ഇറങ്ങിയിരുന്നു. എന്നാൽ സ്ഥിരമായ വിലയില്ലാത്തതും രോഗബാധയും കർഷകരെ വെറ്രില കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.

ആയുർവേദ ഉത്പാദനത്തിനും വെറ്രില ആവശ്യം.

പാൻമസാലയുടെയൊക്കെ വരവോടെ മുറുക്കാൻ കടകളിൽ വെറ്റില കച്ചവടം കുറഞ്ഞു

കഴിഞ്ഞ ദിവസം ഒരു കെട്ട്

ആഴ്ചയിൽ ഒരിക്കലാണ് വിളവെടുപ്പ് - ഒരു അടുക്കിൽ 24 വെറ്റില

 നാല് അടുക്ക് വെറ്റില ചേരുമ്പോൾ ഒരു കെട്ട് വെറ്റില

100 അടുക്ക് വെറ്റില നുള്ളിയടുക്കിയെടുക്കണമെങ്കിൽ 4 പേർ വൈകിട്ട് വരെ ജോലി ചെയ്യണം

ഗ്രാമങ്ങളിൽ മാത്രമാണ് വെറ്റില കൃഷി അവശേഷിക്കുന്നത്. നിലവിലെ സാഹചര്യം വച്ച് അതുമില്ലാതാകുന്ന അവസ്ഥയാണ്.ജോലിക്കുള്ള കൂലി പോലും ലഭിക്കാത്ത സാഹചര്യമാണ് പലപ്പോഴുമുള്ളത്.

ശ്രീരംഗൻ,കർഷകൻ