ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.യുദ്ധവിരുദ്ധ റാലി ഹെഡ്മിസ്ട്രസ് ജി.ലില്ലി ഫ്ലാഗ് ഓഫ് ചെയ്തു.യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം,യുദ്ധവിരുദ്ധ പ്രതിജ്ഞ,പലക്കാർഡ് നിർമ്മാണം,സഡാക്കോ കൊക്കു നിർമ്മാണം,യുദ്ധവിരുദ്ധ സന്ദേശം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.അദ്ധ്യാപകരായ അനിൽകുമാർ, സന്തോഷ്,ബിന്ദു,മഞ്ജുഷ,ലീന,പ്രിയ,അരുൺ,ലേഖ,ദിവ്യ,ശ്യാമ, രശ്മി,പ്രതീജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.