കിളിമാനൂർ:പോങ്ങനാട് ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.കുട്ടികൾ വീടുകളിൽ പാകം ചെയ്തു കൊണ്ടുവന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.പുതുക്കിയ പാഠ്യ പദ്ധതിയിൽ സാമൂഹ്യശാസ്ത്ര പഠനത്തിലെ ആഹാരരീതിയെ അടിസ്ഥാനമാക്കിയാണ് രുചിയേറും വിഭവങ്ങൾ തയ്യാറാക്കാൻ പ്രേരിപ്പിച്ചത്.സ്കൂൾ പ്രഥമാദ്ധ്യാപിക ബീന ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു.