തിരുവനന്തപുരം: പുതുതായി സേനയിലെത്തിയ 333പേരിൽ എം.ബി.എ, എം.ടെക്ക് അടക്കം ഉന്നതബിരുദധാരികൾ അനവധി. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 179പേരും കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ 154പേരുമാണ് എസ്.എ.പി ക്യാമ്പിൽ നടന്ന പാസിംഗ്ഔട്ട് പരേഡിൽ പങ്കെടുത്തത്.
എസ്.എ.പി ബറ്റാലിയനിൽ പരിശീലനം നേടിയതിൽ 29 ബി.ടെക്കുകാരും ഒരു എം.ടെക് ബിരുദധാരിയും 105 ബിരുദധാരികളും 13ബിരുദാനന്തര ബിരുദധാരികളുമുണ്ട്. അഞ്ചാം സായുധ ബറ്റാലിയനിൽ 11 എൻജിനിയറിംഗ് ബിരുദധാരികളും 85ബിരുദധാരികളുമുണ്ട്. എം.ബി.എ, എം.എസ്.ഡബ്യു അടക്കം ബിരുദാനന്തര ബിരുദം നേടിയ 24പേരുണ്ട്.
തിരുവനന്തപുരം പനവൂർ സ്വദേശി എസ്. അക്ഷയ് ആണ് പരേഡ് കമാൻഡർ. എസ്.എ.പി ബാച്ചിലെ മികച്ച ഇൻഡോർ കേഡറ്റായി എസ്. പി. ജയകൃഷ്ണനും മികച്ച ഔട്ട്ഡോർ കേഡറ്റായി എം. ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ്. സാജിർ ആണ് മികച്ച ഷൂട്ടർ. വി.കെ. വിജേഷ് ആണ് ഓൾറൗണ്ടർ. കെ.എ.പി അഞ്ചാം ബാച്ചിലെ മികച്ച ഇൻഡോർ കേഡറ്റ് എം.എം. വിഷ്ണുവാണ്. എൽ.ആർ. രാഹുൽ കൃഷ്ണൻ മികച്ച ഔട്ട്ഡോർ കേഡറ്റും ഡോൺ ബാബു മികച്ച ഷൂട്ടറുമായി. എം.എസ്. അരവിന്ദ് ആണ് ഓൾ റൗണ്ടർ.