വെമ്പായം:വട്ടപ്പാറ ലൂർദ് മൗണ്ട് സ്‌കൂളിലെ ആർട്സ് ഫെസ്റ്റിവൽ പൂർവ വിദ്യാർത്ഥിയും തലയോലപ്പറമ്പ് ഡി.ബി കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ പ്രൊഫസർ ഇന്ദു കെഎസ് ഉദ്ഘാടനം ചെയ്തു.ഗായിക അവനി വിശിഷ്ടാതിഥിയായിരുന്നു.സ്‌കൂൾ മാനേജർ റവ. ബ്രദർ പീറ്റർ വാഴപ്പറമ്പിൽ,പ്രിൻസിപ്പൽമാരായ റവ.ബ്രദർ ജോസ് എ.എൽ,രോഹിണി വി.എൽ, പി.ടി.എ അംഗങ്ങൾ,സ്‌കൂൾ ലീഡർമാർ,അദ്ധ്യാപകർ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.