നെയ്യാറ്റിൻകര: ബാങ്ക് ഒഫ് ബറോഡയുടെ 117-ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഭക്തജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി ബാങ്ക് ഒഫ് ബറോഡയുടെ നെയ്യാറ്റിൻകര ശാഖ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വാട്ടർ ഫ്യൂരിഫയർ സ്ഥാപിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.കിരൺകുമാർ അദ്ധ്യക്ഷനായി. ബാങ്കിന്റെ ശാഖാ മാനേജർ രാജേഷ്, ഉപദേശക സമിതി സെക്രട്ടറി അഡ്വ.എസ്.പ്രമോദ്, വൈസ് പ്രസിഡന്റ് രതീഷ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ഹരിപ്രിയ, ഭാരവാഹികളായ നെയ്യാറ്റിൻകര ജയചന്ദ്രൻ,പി.ബി.ജൈനേന്ദ്രകുമാർ, ജയലക്ഷ്മി, സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.