വർക്കല: വയനാട് ദുരന്തബാധിതർക്കായി ഇടവ ഗ്രാമപഞ്ചായത്ത്‌ ആദ്യസഹായമായി 6 ലക്ഷം രൂപ നൽകും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി കൂടിയ പഞ്ചായത്ത്‌ കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. തുടർന്ന് നൽകേണ്ട സഹായത്തെ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.ഗ്രാമപഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നാണ് സഹായധനം നൽകുന്നത്.കൂടാതെ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങളുടെ വകയായി അര ലക്ഷം രൂപയും നൽകും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ബാലിക്കിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദുരന്തത്തിൽ മരിച്ചവരെ അനുശോചിച്ചു.വൈസ് പ്രസിഡന്റ്‌ ശുഭ.ആർ.എസ്.കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷാദ് സാബു, വി.സതീശൻ,ബിന്ദു.സി, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.