പൂവാർ: കേരള പ്രദേശ് ടിച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസിന്റെ സ്‌കൂൾതല മത്സരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.കെ. വത്സലകുമാർ ഉദ്ഘാടനം ചെയ്തു. എൽ.പി,യു.പി,എച്ച്.എസ് തലത്തിൽ നിന്ന് സബ്ജില്ലാതല മത്സരത്തിന് അർഹരായ കുട്ടികളെ തിരഞ്ഞെടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഉണ്ണിത്താൻ രജനി.ജി.വി, സീനിയർ അസിസ്റ്റന്റ് ദയ.ഡി,സ്റ്റാഫ് സെക്രട്ടറി സുരേഷ്.പി,കെ.എസ്.ടി.എ കഴിവൂർ ബ്രാഞ്ച് ചാർജ് അലോഷ്യസ്.വി,സൂരജ് എസ്.എസ് എന്നിവർ സംസാരിച്ചു.