photo

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രണ്ട് കെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനായി നിർമ്മിച്ച ആകാശപാതയുടെയും,മോർച്ചറി ഫ്രീസറിന്റെയും,ഡിജിറ്റൽ ടോക്കണിന്റെയും,കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്,പി.മണികണ്ഠൻ,മെമ്പർമാരായ ശ്രീകണ്ഠൻ, അജിത,രാധികാ പ്രദീപ്,മോഹനൻ,പി.മുരളി,എച്ച്.എം.സി അംഗങ്ങൾ, ഡോക്ടർമാർ, ലേ സെക്രട്ടറി, ജീവനക്കാർ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജോസഫിൻമാർട്ടിൻ സ്വാഗതവും ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ് ഡോ. ശ്രീകല നന്ദിയും പറഞ്ഞു.