വെള്ളറട: ബാലഗോകുലം മണവാരി മണ്ഡലത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷ സ്വാഗത സംഘ രൂപീകരണം അരുവിയോട് സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.രക്ഷാധികാരി വിപിൻ സന്ദേശം നൽകി.ഓംകാർബിജു (സഹ രക്ഷാധികാരി),മണവാരി രതീഷ് (ഉപാദ്ധ്യക്ഷൻ ),വറട്ടയം ശശിധരൻ (കാര്യദർശി),അനൂപ് (ആഘോഷ പ്രമുഖ്),അജിത് (നിധി പ്രമുഖ്),ഷിബു,ജയചന്ദ്രൻ, അഭിലാഷ്,ശ്രീകണ്ഠൻ,സുകു തേരണി,സുരേഷ് (സ്ഥാനിക പ്രമുഖർ),ശോഭയാത്ര അരുവിയോട് ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ആഴാകുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ സമാപിക്കും.