വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗവും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സും സംയുക്തമായി ഹിരോഷിമ ദിനത്തിൽ സംഘടിപ്പിച്ച സമാധാന സന്ദേശറാലി സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.എസ്.പൂജ സമാധാന സന്ദേശം നൽകി.റാലി ഓർഗനൈസർമാരായ സ്റ്റാഴ്സി,ഐശ്വര്യ,സോഷ്യൽ സയൻസ് വിഭാഗം മേധാവി ബിന്ദു.എസ്,വൈസ് പ്രിൻസിപ്പൽ മഞ്ജുദിവാകരൻ,ഹെഡ്മിസ്ട്രസ് നിഷ,ഹിന്ദുസ്ഥാൻ സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ റോവേഴ്സ് പ്രവിൻ.എസ്.ആർ,എച്ച്.എസ്.ജി ട്രെയിനർ റിസ്വിൻ റൂസ്‌ലി എന്നിവർ റാലിയിൽ പങ്കെടുത്തു.