sk

മലയിൻകീഴ്: മലയം എസ്.കെ ടൈൽസ് ആൻഡ് ബ്രിക്സ് കമ്പനിയുടെ പ്രധാന ഗേറ്റ് അജ്ഞാതൻ തകർത്തതായി പരാതി. തിങ്കളാഴ്ച രാത്രി 9ഓടെയാണ് സംഭവം. സ്ഥാപനത്തിന് മുന്നിലെത്തിയ അക്രമി ഗേറ്റ് തകർക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ

സ്ഥാപനയുടമ വിളവൂർക്കൽ മലയം ഉത്രാടത്തിൽ സനൽകുമാർ

മലയിൻകീഴ് പൊലീസിന് നൽകി. സ്ഥാപനത്തിലെ സി.സി ടിവി ക്യാമറയും ലൈറ്റും സാമൂഹ്യവിരുദ്ധർക്ക് ശല്യമായതാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. മലയിൻകീഴ് പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതിയെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.


ഫോട്ടോ: ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യം