തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024- 25 കേന്ദ്ര ബഡ്ജറ്റിനെ സംബന്ധിച്ചുള്ള സംവാദം സംഘടിപ്പിച്ചു. '2024- 25 കേന്ദ്ര ബഡ്ജറ്റും വ്യാപാര മേഖലയും" എന്ന വിഷയത്തിൽ നടന്ന ചർച്ചാസമ്മേളനം സാമ്പത്തിക വിദഗ്ദ്ധ പ്രൊഫ. മേരി ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പനമങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ സ്വാഗതം പറഞ്ഞു. എ.ഹബീബ്, എം.വിജയ്, ബിനോയ് ഷാനൂർ, ജസ്റ്റിൻ സ്കറിയ, പ്രിന്റ് വേൾഡ് സുരേഷ്, ചേന്തി അനിൽ എന്നിവർ സംസാരിച്ചു.