പാലോട്:ശ്രീരാമസേവ ചാരിറ്റബിൾ സൊസൈറ്റിയുടെ രാമായണ പാരായണ യജ്ഞം സമാപന സഭ 15ന് വൈകിട്ട് 5.30ന് പെരിങ്ങമ്മല ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ സൊസൈറ്റി പ്രസിഡന്റ് പി.ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ കേരളകൗമുദി ലെഗസി മേക്കേഴ്സ് പുരസ്കാര ജേതാവ് ഡോ.അജീഷ് കുമാർ വൃന്ദാവനം ഉദ്ഘാടനം ചെയ്യും. മാദ്ധ്യമപ്രവർത്തകൻ വി.എസ്.കൃഷ്ണരാജ് മുഖ്യ പ്രഭാഷകനും നാടക സീരിയൽ താരം അരുൺ നാഥ്,കൗമുദി ടി.വി ജ്യോതിർഗമയ വിന്നർ പിന്നണി ഗായിക ഗൗരി കൃഷ്ണ എന്നിവർ മുഖ്യാതിഥികളാകും.രാമചന്ദ്രൻ നായർ,ഡോ.സ്വപ്ന സന്തോഷ്, ഡോ.ആർച്ച, ദയ, ബിജുകുമാർ, രാജമ്മ, ചന്ദ്രൻ നായർ,സുരേഷ് കുമാർ ,ഷൈലജ,സീതമ്മ എന്നിവർ ആദരവ് ഏറ്റുവാങ്ങും.പ്രവീൺ ക്യഷ്ണാഞ്ജലി സ്വാഗതവും പ്രീജ കുമാർ നന്ദിയും പറയും.