ssnmmh

വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കണ്ടിന്യൂയിംഗ് നഴ്സസ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന അന്തർദേശീയ സെമിനാർ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.ബിഹേവിയർ ചെയ്ഞ്ച് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ.സരിക തെരേസ, എൽസമ്മ ടോമിച്ചൻ,ലിജി.ബി.ദാസ്,ഡോ.അബീർഅസീരി എന്നിവർ ക്ലാസ് നയിച്ചു.കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ഡോ.സോന.പി.എസ്,ട്രെയിൻഡ് നഴ്സസ് ഒഫ് അസോസിയേഷൻ ട്രഷറർ ദീപാകുമാരി.വി.എ,കെ.എൻ.എം.സി മെമ്പർ ബീന.വി, കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ.കൃപ,സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതിജോയ്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കണ്ടിന്യൂയിംഗ് നഴ്സസ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന അന്തർദേശീയ സെമിനാർ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യുന്നു