തിരുവനന്തപുരം: കാരോട് സോഷ്യൽ സർവീസ്
ചാരിറ്റബിൾ സൊസൈറ്റി വാർഷികവും എസ്.എസ്.എൽ.സി, പ്ളസ്ടു, മറ്റു ഉന്നത പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കലും ടി. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഫാദർ സ്റ്റീഫൻ ഒ.ഡി.സി, കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ,എസ്.അയ്യപ്പൻ നായർ,എം. രാജേന്ദ്രൻ നായർ, സി.ആർ. അജിത, അനു എസ്.കെ, ഉദയകുമാർ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, എസ്.കെ. മെമ്പർമാരായ വിജയൻ, ആഗ്‌നസ്, ബിന്ദു, റോബിൻസൺ, ഭുവനചന്ദ്രൻ നായർ, വിനോദ്, വിജയദാസ്, ശ്രീജിനു, ബിജു എന്നിവർ പ്രസംഗിച്ചു.