police

തിരുവനന്തപുരം: പൊലീസ് സ്‌​റ്റേഷനുകൾക്കും ബ​റ്റാലിയനുകൾക്കുമായി വാങ്ങിയ 117 വാഹനങ്ങൾ മുഖ്യമന്ത്റി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്‌തു. സ്‌​റ്റേഷനുകൾക്കായി 55 മഹീന്ദ്ര ബൊലേറോ,മലയോര മേഖലയിലെ സ്‌​റ്റേഷനുകൾക്കായി ഫോർവീൽ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്‌നി,ജില്ലകൾക്കായി രണ്ട് മീഡിയം ബസുകൾ,ബ​റ്റാലിയനുകൾക്കായി മൂന്ന് ഹെവി ബസുകൾ എന്നിവയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. 30 ഹോണ്ട യൂണികോൺ ബൈക്കുകളും 25 ബജാജ് പൾസർ ബൈക്കുകളും പട്രോളിംഗിനായി പുറത്തിറക്കി. 2023-24 സാമ്പത്തിക വർഷം 151 വാഹനങ്ങൾ വാങ്ങുന്നതിനായി 12.04 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 117 വാഹനങ്ങളാണ് ഇന്നലെ പേരൂർക്കട എസ്.എ.പി ബ​റ്റാലിയനിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്.