വർക്കല: സി.പി.എം നേതാവ് എൻ.സദാനന്ദന്റെ പേരിൽ നിർമ്മിച്ച സ്മാരകമന്ദിരം മന്ത്റി പി.രാജീവ് ഉദ്ഘാടനം ചെയ്തു.സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ അദ്ധ്യക്ഷ ത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ബി.പി. മുരളി, ജില്ലാകമ്മിറ്റി അംഗം എസ്. ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എം.കെ. യൂസഫ് , ലോക്കൽ സെക്രട്ടറി എം .ഇക്ബാൽ, നഗരസഭ ചെയർമാൻ കെ.എം. ലാജി, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. രാജീവ് , ബി.എസ്. ജോസ്, സി. ശ്രീധരൻകുമാർ, ലെനിൻരാജ്, പഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ, വൈസ് പ്രസിഡന്റ് ലൈജുരാജ്, പഞ്ചായത്തംഗം വി .അജിത,നിർമ്മാണ കമ്മിറ്റി ചെയർമാൻ ജി .തൃദീപ് , വികോസ് പ്രസിഡന്റ് കെ.കെ. രവീന്ദ്രനാഥ്, എം.ഗിരീഷ്ബാബു,കെ.ബാബു,പി.ഷിനു തുടങ്ങിയവർ സംസാരിച്ചു.എൻ.സദാനന്ദന്റെ സ്മരണാർത്ഥം കരവാരം ജംഗ്ഷനിൽ ഇലകമൺ ശാന്തിഭവനിൽ യു.ചെല്ലപ്പൻ, എൻ.പത്മാക്ഷി എന്നിവർ സംഭാവന നൽകിയ ഭൂമിയിലാണ് സ്മാരകം നിർമിച്ചത്.