കല്ലമ്പലം: മാനസിക വൈകല്യമുള്ളയാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. നാവായിക്കുളം പറകുന്ന് കാവനാട്ടുകോണം നാഗരുകാവ് ക്ഷേത്രത്തിനു സമീപം വിഷ്ണു ഭവനിൽ സുധർമ്മയുടെ മകൻ മനുവിനെയാണ് (32) ഇക്കഴിഞ്ഞ 29ന് പുലർച്ചെ 3 മുതൽ കാണാതായത്.കാണാതാകുമ്പോൾ പച്ച നിറത്തിലുള്ള ഷർട്ടും കടും നീല പാന്റ്സുമാണ് ധരിച്ചിരുന്നത്.പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനാൽ മാതാവ് സുധർമ്മ കല്ലമ്പലം പൊലീസിൽ പരാതി നൽകി.കല്ലമ്പലം സബ് ഇൻസ്പെക്ടർ എം.സാഹിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി. മനുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കല്ലമ്പലം പൊലീസിൽ വിവരമറിയിക്കണം. ഫോൺ : 0470 2692066.