വർക്കല: ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഒന്നാം വാർഷികം ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വി.എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി യുടെ ഭക്ഷ്യ കിറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഓമനക്കുട്ടൻ, അഡ്വ.ചെറുന്നിയൂർ ജയ പ്രകാശ്, ശശികല, മനോജ്, ഡി.രാധാകൃഷ്ണൻ വിക്രമൻ നായർ, അകത്തുമുറി സേനൻ, നാസറുള്ള, സുമേഷ്, ശരത് ചന്ദ്രൻ, ഗോപി ചെട്ടിയാർ, ബഷീർ, ബാബു ചെട്ടിയാർ, രേണദേവ്, സുനിൽ, രാജേന്ദ്ര ബാബു, ഷിഹാവ്, മനോഹരൻ, ഹരി പ്രസാദ്, തുടങ്ങിയവർ പങ്കെടുത്തു.