തിരുവനന്തപുരം: മാപ്പിളകലാ സാഹിത്യ സംഘം കേരള തിരുവനന്തപുരത്ത് നടത്തുന്ന അഖില കേരള മാപ്പിള ഗാനാലാപനത്തിന്റെയും മെഗാ മാപ്പിളാ കലാ മേളയുടെയും സ്വാഗതസംഘം ഉപദേശകസമിതി ചെയർമാനായി കവി പ്രഭാവർമ്മയെ തിരഞ്ഞെടുത്തു.വൈസ് ചെയർമാനായി ഡോ.ജോർജ് ഓണക്കൂറിനെയും കൺവീനറായി ഷംനാ റഹീമിനെയും തിരഞ്ഞെടുത്തു. കെ.പി ഭവനിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കോഴിക്കോട് കരീം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആതിര രതീഷ്, ട്രഷറർ കരുകുളം ബാബു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.