മലയിൻകീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിൽ അരുണിമ പദ്ധതിയുടെ ഉദ്ഘാടനവും ന്യൂട്രീഷൻ കിറ്റ് വിതരണവും വിഴിഞ്ഞം സീ പോർട്ട് എം.ഡി.ഡോ.ദിവ്യ എസ്.അയ്യർ
നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ സ്വാഗതം പറഞ്ഞു.ഐ.ബി.സതീഷ്.എം.എൽ.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ്ഘോഷ്,പഞ്ചായത്ത് പ്രസിഡന്റുമാർ മറ്റ് ത്രിതല ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.