
ഗവ./എയ്ഡഡ്/ സ്വാശ്രയ/കെ. യു.സി.ടി.ഇ കോളേജുകളിലെ ഒഴിവുള്ള ബി.എഡ് സീറ്റുകളിലേക്ക് 9ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.
ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സപ്ലിമെന്ററി/കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിന്
പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 11വരെ അവസരം. വിവരങ്ങൾ വെബ്സൈറ്റിൽ.
ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് 11 വരെ ഓപ്ഷൻ നൽകാം.
പുതിയ കോളേജ്, കോഴ്സ്, സീറ്റ് വർദ്ധനവ്, അധിക ബാച്ച് എന്നിവയ്ക്കുളള അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം www.keralauniversity.ac.inൽ. 31വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.സി.എ (റഗുലർ - 2023 അഡ്മിഷൻ & സപ്ലിമെന്ററി - 2020, 2021, 2022 അഡ്മിഷൻ) (2020 സ്കീം), ആഗസ്റ്റ് 2024 (തിയറി & പ്രാക്ടിക്കൽ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി (2008 സ്കീം - (2011 & 2012 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പി.എസ്.സി അഭിമുഖം നടത്തും
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ഏഴാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 655/2022) തസ്തികയിലേക്ക് 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഭൂജല വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 98/2022) തസ്തികയിലേക്ക് 13, 14 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546440.
കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 392/2021, 393/2021) തസ്തികയിലേക്ക് 13, 14 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഫോറസ്റ്റ് വാച്ചർ അപേക്ഷ (ആദിവാസി വിഭാഗത്തിനുമാത്രം)
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (കാറ്റഗറി നമ്പർ 206/2024) തസ്തികയിലേക്ക് കോഴിക്കോട് ജില്ലയിലെ വനാതിർത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റിൽമെന്റുകളിൽ താമസിക്കുന്ന ആദിവാസി പട്ടികവർഗ്ഗത്തിൽപ്പെട്ട യുവാക്കളിൽ നിന്നുമാത്രമായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ വെള്ളക്കടലാസിൽ തയ്യാറാക്കി പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അയയ്ക്കണം. അവസാന തീയതി ഈ മാസം 14 വരെ.