hi

കല്ലറ: കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ 2000 കോടിയിലധികം രൂപ ഇതിനോടകം ചെലവഴിച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.വാമനപുരം നിയോജക മണ്ഡലത്തിലെ കല്ലറ തണ്ണിയത്തും ഭരതന്നൂർ പഞ്ചായത്തിലും നിർമ്മിക്കുന്ന കളിക്കളങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഇരുച്ചടങ്ങുകളിലും ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനായി.കല്ലറയിൽ നടന്ന ചടങ്ങിൽ കല്ലറ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജി.ജെ.ലിസിയും ഭരതന്നൂരിൽ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫിയും സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,വൈസ് പ്രസിഡന്റ് എസ്.എം.റാസി,എം.റജീന,നജിൻഷാ എന്നിവർ പങ്കെടുത്തു.