minister

തിരുവനന്തപുരം: വയനാട്ടിൽ മൃതശരീരങ്ങൾക്ക് വേണ്ടി തെരച്ചിൽ തുടരുമ്പോൾ സഹായിക്കേണ്ട കേന്ദ്രം കേരളത്തിനെതിരെ ലേഖനമെഴുതാൻ ശാസ്ത്രജ്ഞരെയും വിദഗ്ദ്ധരെയും പ്രേരിപ്പിക്കുന്നത് ഞെട്ടലുണ്ടാക്കുന്നെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത് പ്രതിസന്ധിഘട്ടത്തിൽ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും പിന്നിൽനിന്ന് കുത്തുന്നതിന് തുല്യമാണ്. പ്രതിസന്ധിയെ മാത്രമല്ല അധാർമ്മിക രാഷ്ട്രീയത്തെയും കേരളം ഒറ്റക്കെട്ടായി അതിജീവിക്കും. കേരളത്തിനെതിരെ എഴുതാൻ കേന്ദ്രമന്ത്രി ശാസ്ത്രജ്ഞരെയും വിദഗ്‌ദ്ധരെയും സമീപിച്ചു. ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യം ലേഖനമായി എഴുതിയാൽ ആരും സ്വീകരിക്കില്ലെന്നായിരുന്നു വിദ്ഗ്ദ്ധരുടെ പ്രതികരണം. അപ്പോൾ വനംമന്ത്രി സ്വയം വിദഗ്ധനായി മാറുകയായിരുന്നെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.