തിരുവനന്തപുരം; പ്രവാസി വനിതകൾക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ സംരംഭകത്വ ശില്പശാല സെപ്തംബറിൽ എറണാകുളത്ത് നടക്കും.കളമശ്ശേരി കീഡ് കാമ്പസിൽ നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ താൽപര്യമുളളവർ 20ന് മുൻപായി ഇ-മെയിൽ/ ഫോൺ മുഖാന്തിരം രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഫോൺ: 0471-2770534/ +91-8592958677 , ഇ മെയിൽ - nbfc.coordinator@gmail.com