തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് കരട് ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. മദ്യനയം ചർച്ചപോലും ചെയ്തിട്ടില്ല. ചർച്ച ചെയ്യാത്ത നയത്തെക്കുറിച്ച് എന്ത് പറയാനാണെന്നും മന്ത്രി ചോദിച്ചു.