പാറശാല:ശുദ്ധി പദ്ധതിക്ക് പാറശാല ഗവ.വി.എച്ച്. എസ് സ്കൂളിൽ നിർമ്മിച്ച വനിതകൾക്കായുള്ള ശുചിമുറിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ. വിനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ വൈ.സതീഷ്,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജയൻ, സ്‌കൂളിലെപ്രഥമാദ്ധ്യാപിക എസ്.ഷഹുബാനത്ത്, പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, ബി.പി.ഒ സുഗത, സ്റ്റാഫ് സെക്രട്ടറി കരീം തുടങ്ങിയവർ സംസാരിച്ചു