പാറശാല:വ്ലാത്താങ്കര മരിയൻ തീർത്ഥാടനത്തിന് ഇടവകവികാരി ഫാ.റോബർട്ട് വിൻസെന്റ് പതാക ഉയർത്തി തുടക്കം കുറിച്ചു.രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി നടന്നു.ആര്യനാട് ഫൊറോനാ വികാരി ഫാ.ഷൈജുദാസ് സംസാരിച്ചു.വ്ലാത്താങ്കര മതബോധന സമിതിയും ബഥനി,ജോർദാൻ,കഫർണ്ണാം ബി.സി.സി യൂണിറ്റുകളും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.