തിരുവനന്തപുരം: കോർപ്പറേഷന്റെ മാലിന്യസംസ്‌കരണ പദ്ധതികളോട് സഹകരിക്കാത്തവരെ കർശനമായി നേരിടുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ആമയിഴഞ്ചാൻ തോടിന്റെ പുനരുദ്ധാരണത്തിന് തമ്പാനൂർ വാർഡിൽ രൂപീകരിച്ച ജനകീയസമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. അനധികൃത മാലിന്യശേഖരണത്തിന് പിടികൂടുന്നവരിൽനിന്ന് പരമാവധി പിഴ ഈടാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മേയർ എസ്.ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗായത്രി ബാബു, കൗൺസിലർ സി.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.