തിരുവനന്തപുരം: അനധികൃത മാലിന്യനീക്കം തടയുന്നതിനായി നഗരസഭ മാലിന്യശേഖരണ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചു.കോഴി മാലിന്യം ശേഖരിക്കുന്ന ഏഴ് കമ്പനികളുടെ വാഹനങ്ങളിലും ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്ന 29 സ്ഥാപനങ്ങളുടെ വാഹനങ്ങളിലുമാണ് ജി.പി.എസ് ഘടിപ്പിച്ചത്.കരാർ പ്രകാരം അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്നാണോ മാലിന്യം ശേഖരിക്കുന്നതെന്നും അനധികൃതമായി മാലിന്യം തള്ളുന്നുണ്ടോ എന്നും അറിയാനാണ് ജി.പി.എസ് ഘടിപ്പിച്ചത്.