railways

തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പരാതിയിൽ എടുത്ത അച്ചടക്ക നടപടി യൂണിയൻ ഇടപെട്ടപ്പോൾ റെയിൽവേ റദ്ദാക്കി. ചീഫ് ടി.ടി.ഇ ജി.എസ് പത്മ കുമാറിനെ സസ് പെൻഡ് ചെയ്തതാണ് റദ്ദാക്കി യത്.

ജൂലായ് 30 ന് വന്ദേഭാരതിൽ ടി. ടി. ഇ. മോശമായി പെരുമാറിയെന്നായിരുന്നു പരാതി. സ്പീക്കറാണെന്ന് പറഞ്ഞിട്ടും ടി. ടി. ഇ വഴങ്ങിയില്ലെന്ന് സ്പീക്കർ ആരോപിച്ചു. സ്പീക്കറോട് സംസാരിക്കാനെത്തിയ യാത്രക്കാരൻ അനധികൃതമായി ഒരു കോച്ചിൽ യാത്ര ചെയ്യാൻ ശ്രമിച്ചെന്നാ രോപിച്ചായിരുന്നു ടി.ടി.ഇ യുടെ ഇടപെടൽ. സംഭവം അന്വേഷിച്ച തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ടി.ടി.ഇ. പത്തുകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. യൂണിയൻ ഇടപെട്ടതോടെ സസ്പെൻഷൻ ഉടൻ പിൻവലിച്ചു.