പരവൂർ: പൂതക്കുളത്ത് യുവതി വീട്ടിൽ മരിച്ച നിലയിൽ . പൂതക്കുളം ഇടയാടി മുക്കം ചരുവിള വീട്ടിൽ ശ്യാമയാണ് (22) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് ശ്യാമയുടെ ഭർത്താവ് ശ്യാം ,ശ്യാമയുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
വീട്ടിൽ മറ്റാരും ഉണ്ടായിന്നില്ല. അച്ഛൻ തങ്കച്ചൻ നേരത്തെ മരിച്ചിരുന്നു. അമ്മ അസുഖത്തെ തുടർന്ന് മൂന്ന് മാസം മുമ്പ് മരിച്ചു.