വിതുര:പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ വിതുരയിൽ തൊഴിൽ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ് അദ്ധ്യക്ഷത വഹിച്ചു.പാലോട് എംപ്ലോയ്‌മെന്റ്ഒഫീസർ ബി.അജികുമാർ സ്വാഗതം പറഞ്ഞു.വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ വി.എസ്.ബാബുരാജ് മേമലവിജയൻ,നീതുരാജീവ് പഞ്ചായത്തംഗങ്ങളായ ജി.സരേന്ദ്രൻനായർ,കെ.തങ്കമണി,മാൻകുന്നിൽ പ്രകാശ്,രവികുമാർ,സുനിത,ലൗലി,സിന്ധു,വൽസല,വിഷ്ണു,ലതാകുമാരി,ഷാജിദ,സി.ഡി.എസ് അദ്ധ്യക്ഷ സി.എസ്.ഉഷാകുമാരി,ലാലു.എസ്.നായർ എന്നിവർ പങ്കെടുത്തു.