പാലോട്: പട്ടിക വർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 9ന് പെരിങ്ങമ്മല ആലുമ്മൂട് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശദിന സന്ദേശം നൽകും. രാവിലെ 11ന് ഡി.കെ. മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. 9 മുതൽ 15 വരെ മാലിന്യ മുക്ത നവകേരള ക്യാമ്പയിൻ, മെഡിക്കൽ ക്യാമ്പുകൾ, ദുരന്തനിവാരണ പ്രതിരോധ അവബോധന ക്ലാസ് തുടങ്ങിയവ സംഘടിപ്പിക്കും.