നേമം: കൂറ്റൻ സഡാക്കോ കൊക്കിനെ നിർമ്മിച്ച് നേമം ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഹിരോഷിമ ദിനം ആചരിച്ചു.സ്കൂൾ അസംബ്ലിയിലാണ് സഡാക്കോയെ കുട്ടികൾ അവതരിപ്പിച്ചത്.തുടർന്ന് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.പോസ്റ്റർ നിർമ്മാണം,പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും നടന്നു.സഡാക്കോ സസാക്കിയുടെ കഥാവതരണത്തിന് കുട്ടികൾ നിർമ്മിച്ച കൊറ്റികൾ കൊണ്ട് തോരണങ്ങളൊരുക്കി. സ്കൂൾ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ,യുദ്ധവിരുദ്ധ സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ,സീനിയർ അദ്ധ്യാപിക എം.ആർ.സൗമ്യ എന്നിവർ നേതൃത്വം നൽകി.