കല്ലമ്പലം: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കരവാരം ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത്.ജി.ഉണ്ണിത്താൻ പറഞ്ഞു.കല്ലമ്പലം നാറാണത്ത് ചിറ ഉൾപ്പെടെ ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന പായൽ നിറഞ്ഞതും കാലികളെ കുളിപ്പിക്കുന്നതുമായ ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശം.ഇത്തരത്തിലുള്ള കുളങ്ങൾ ശുചീകരിച്ചശേഷം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കുളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.