k

തിരുവനന്തപുരം: അമേരിക്കയിലെ കെൻടക്കിയിൽ നടക്കുന്ന നാഷണൽ ലെജിസ്ളേച്ചേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാൻ പോയ സ്പീക്കർ എ.എൻ.ഷംസീർ 12ന് തിരിച്ചെത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിയമനിർമ്മാണ സഭാ അംഗങ്ങളും സഭാദ്ധ്യക്ഷന്മാരുമാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മൂന്നിനാണ് സ്പീക്കർ കുടുംബ സമേതം യു.എസിലേക്ക് പോയത്. പെരിന്തൽമണ്ണയിൽ നിന്നുള്ള ലീഗ് നിയമസഭാംഗം നജീബ് കാന്തപുരമാണ് കേരളത്തിൽ നിന്ന് കോൺഫറൻസിൽ പങ്കെടുക്കുന്ന മറ്റൊരാൾ.