വിഴിഞ്ഞം: ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ കായികമേള നടത്തി. വിഴിഞ്ഞം സി.ഐ ആർ.പ്രകാശ് ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ദീപശിഖാറാലി ഫ്ലാഗ് ഓഫ് ചെയ്തു. എസ്.എം.സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്.ഐ ജോസ്, സ്കൂൾ എച്ച്.എം ബൈജു.എസ്.ഡി, സ്‌പോർട്സ് കൺവീനർ ജഡ്സൻ.ഐ.ഡബ്ലിയു, ജോയിന്റ് കൺവീനർ പി.സക്കറിയ തുടങ്ങിയവർ സംസാരിച്ചു.