photo

തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരായ യാത്രക്കാർക്കും വയോധികർക്കും പ്രയാസമില്ലാതെ ട്രെയിനിൽ കയറുന്നതിനായി മൊബൈൽ റാമ്പും പ്രത്യേകം രൂപകല്പന ചെയ്ത വീൽചെയറും തയ്യാർ. സ്വർഗ ഫൗണ്ടേഷനും റോട്ടറി ഇ ക്ളബ് ഒഫ് മെട്രോ ഡൈനാമിക്സും സംയുക്തമായി സുഗംയ പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കിയത്. സ്റ്റേഷനിലെ ആദ്യത്തെ മൂന്ന് പ്ളാറ്റ് ഫോമുകളിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. പാലിയം ഇന്ത്യയുടെ ചെയർമാൻ ഡോ.എം.ആർ.രാജഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വർഗ ഫൗണ്ടേഷൻ അംഗം റെനി പ്ളാക്കൽ വില്യം,​ ഡി.ആർ.എം ഡോ.മനീഷ് തപ്ലിയാൽ, സീനിയർ ഡി.ഒ.എം ഡോ.എ.വിജുവിൻ,സീനിയർ ഡി.സി.എം വൈ.സെൽവിൻ, എസ്.എച്ച്.പഞ്ചാപകേശൻ, പ്രിയങ്ക് തുർക്കർ, കൃഷ്‌ണമൂർത്തി,ജെ.സ്വർണലത,ശിവലാൽ തുടങ്ങിയവർ പങ്കെടുത്തു.