കിളിമാനൂർ:രാമായണ മാസാചരണത്തിന്റെ ഭാഗമായി കിളിമാനൂർ ശ്രീമഹാദേവേശ്വരം ക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി,പാരായണം,കഥാകഥനം എന്നിവയിൽ മത്സരം സംഘടിപ്പിക്കും.10 ന് രാവിലെ 10 നാണ് മത്സരം.എൽ.പി,യു പി,എച്ച് .എസ്,ജനറൽ വിഭാഗങ്ങളിൽ മത്സരം ഉണ്ടാകും.ഒന്നും,രണ്ടും,മൂന്നും സമ്മാനം നേടുന്നവർക്ക് ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനമായി നൽകും.താല്പര്യമുള്ളവർ രാവിലെ 9.30ന് ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.