അഭിനേതാക്കളായ റിയാസ് ഖാന്റെയും ഉഷ റിയാസിന്റെയും മൂത്ത മകൻ ഷാരിഖ് ഇന്ന് വിവാഹിതനാകും. ഹൽദി ചടങ്ങ് ആഘോഷ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. അടിച്ചുകേറിവാ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൽദി വീഡിയോ. മരിയ ജെന്നിഫറാണ് വധു. ഏറെ കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു. നടനും തമിഴ് ബിഗ് ബോസ് താരവുമാണ് ഷാരിഖ്.
ഷാരിഖിന്റെ വിവാഹ വാർത്ത അമ്മ ഉമയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. അവസാനം എന്റെ ബേബി, മാലാഖയെ പോലെ മനോഹരാരിയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നു. ആഗസ്റ്റ് എട്ടിനാണ് വിവാഹം. സമൂഹമാധ്യമത്തിൽ ഉമ കുറിച്ചു. ഷാരിഖിന് കൂടാതെ സമർത്ഥ് എന്ന മകനും റിയാസ് ഖാൻ - ഉമ റിയാസ് ദമ്പതികൾക്കുണ്ട്.