24 വർഷത്തെ കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ളാദത്തിൽ കന്നട സൂപ്പർതാരവും സംവിധായകനുമായ ഋഷഭ് ഷെട്ടി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമായ വിക്രത്തെ നേരിൽ കണ്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി. തങ്കലാൻ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിക്രം ബംഗ്ളൂരുവിൽ എത്തിയപ്പോഴാണ് ഇൗ കൂടിക്കാഴ്ച. വിക്രത്തെ നേരിൽ കണ്ടശേഷം ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താൻ ആണെന്ന് തോന്നുവെന്ന് ചിത്രങ്ങൾ പങ്കുവച്ച് ഋഷഭ് ഷെട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.
തങ്കലാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ലവ് യു ഡ്രീം കം ട്രൂ തങ്കലാൻ എന്ന ഹാഷ് ടാഗുകൾക്കൊപ്പം ഋഷഭ് ഷെട്ടി കുറിച്ചg. നടൻ ആവാനുള്ള തന്റെ യാത്രയിൽ എപ്പോഴും പ്രചോദമായിരുന്നത് വിക്രം ആയിരുന്നുവെന്ന് ഋഷഭ് ഷെട്ടി പറഞ്ഞിട്ടുണ്ട്. അതേ സമയം പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനായി ഒരുങ്ങുന്ന തങ്കലാൻ ആഗസ്റ്റ് 15ന് റിലീസ് ചെയ്യും.