navaha

മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം ആരംഭിച്ചു.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഭദ്രദീപം കൊളുത്തി.തുടർന്ന് ശിവഗിരിമഠം താന്ത്രികാചാര്യൻ ശിവനാരായണ തീർത്ഥ മാഹാത്മ്യസമ്മേളനം ഉദ്‌ഘാടനം ചെയ്തു.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എൻ.സിൻകുമാർ അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ ഡോ.വേദശ്രീ മണികണ്ഠൻ പള്ളിക്കൽ ദേവി ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി.ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി ഡോ.ബി.സീരപാണി,ഗ്രാമപഞ്ചായത്ത് മെമ്പർ പി.പവന ചന്ദ്രൻ എന്നിവർ സംസാരിച്ചു.ക്ഷേത്രട്രസ്റ്റ് സെക്രട്ടറി എസ്.മോഹൻകുമാർ സ്വാഗതവും ചെയർമാൻ എസ്.കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.രക്ഷാധികാരികളായ എസ്.മണി,എൻ.സുഗുണൻ,കെ.കെ.ആനന്ദത്ത്,ടി.വി.സുരേന്ദ്രൻ വൈദ്യൻ,കൺവീനർ കെ.ആർ.ദിലീപ്,ട്രഷറർ ആർ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,9.30ന് മഹാ മൃത്യുഞ്ജയ ഹോമം,10.30ന് കനകധാരാ ഹോമം,ഉച്ചയ്ക്ക് 12.15ന് പ്രസാദം ഊട്ട്,വൈകിട്ട് 5.30ന് ഉമാമഹേശ്വര പൂജ,ശ്രീരുദ്ര പൂജ,6.30ന് ദീപാരാധന,ഭജന,ആചാര്യ പ്രഭാഷണം,മംഗളാരതി എന്നിവ നടക്കും.