ard

ആര്യനാട്: ആര്യനാട് ഗവ.എൽ.പി.എസിൽ ആരംഭിച്ച പഞ്ചായത്തിന്റെ പ്രഭാത ഭക്ഷണ വിതരണപദ്ധതി പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ എസ്.സുരേഷ് കുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയിത്തി അശോകൻ,ഗ്രാമപഞ്ചായത്തംഗം ശ്രീജ,പഞ്ചായത്ത് സെക്രട്ടറി ജോൺ.കെ.സ്റ്റീഫൻ എന്നിവർ സംസാരിച്ചു.